‘ഡ്രാമാ’ ഷൂട്ടിങ് വീഡിയോ പങ്കുവെച്ച് മോഹൻലാൽ …

മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം’ ഡ്രാമ’യുടെ ചിത്രീകരണത്തിനിടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മോഹൻലാൽ. സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള വീഡിയോ ആണ് ലാലേട്ടൻ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചത്. ആശാ ശരത്തും മോഹൻലാലും ചേർന്നുള്ള വീഡിയോ അമേരിക്കയിൽ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വർണ്ണ ചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിലിപാഡ് മോഷൻ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻ ലാലിനൊപ്പം കനിഹ, കോമൾ ശർമ്മ, അരുന്ധതി നാഗ്,സിദ്ദിഖ്,ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.