വെള്ളിത്തിരയിൽ വിസ്മയം തീർക്കാൻ ‘ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി’യുമായി പ്രിയ താരം മിഥുൻ രമേശ് എത്തുന്നു


മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ അവതാരകൻ മിഥുൻ രമേശ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കോമഡി ഉത്സവമെന്ന ജനപ്രിയ പരിപാടിയിലൂടെ ലോക മലയാളികളുടെ പ്രിയങ്കരനായി മാറിയ മിഥുൻ തന്നെയാണ് ‘ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്റെ ഫേസ്ബുക് പേജിലൂടെ പ്രഖ്യാപിച്ചത്. ഇരിട്ടിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കോമഡി ഉത്സവത്തിന്റെ ഗ്രൂമർമാരിൽ ഒരാളായ സതീഷ് കുമാറാണ്.

 

എസ് ഐ അൻഷാദ്

പ്രൊബേഷൻ പിരീഡിൽ ഇരിട്ടി പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ജോയിൻ ചെയ്ത എസ് ഐ അൻഷാദ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതാനുഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം.അനുരൂപ് കൊയിലാണ്ടിയും സർജി വിജയനും ചേർന്നാണ് സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.നൗഷാദ് ഷെരീഫ് ക്യാമറയും ഫോർ മ്യൂസിക് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.ശരത്കുമാറും താഹിർ മട്ടാഞ്ചേരിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ.

സംവിധായകൻ സതീഷ് കുമാർ

 

തമിഴിലും മലയാളത്തിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ബോബി സിൻഹയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്..സലിം കുമാർ, ടിനി ടോം, കലാഭവൻ പ്രജോദ്,ബിജു കുട്ടൻ, വിജയ രാഘവൻ, ഉണ്ണി നായർ, സുരഭി, സരസ ബാലുശ്ശേരി, തുഷാര, കനി കുസൃതി, ശ്രിയ റെഡ്‌ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കേരേഡൻസ് ഫിലലിംസിന്റെ ബാനറിൽ ഹമീദ് കേരേഡനും സുഭാഷ് വാണിമ്മേലും ചേർന്നാണ് ‘ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി’ എന്ന സസ്പെൻസ് ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്.