പ്രണവും കല്യാണിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം ഉടൻ….

അനി ശശി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്നു. ഐ വി ശശിയുടെ മകൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം അടുത്ത വർഷം ആദ്യത്തോടുകൂടി തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.  ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ എന്ന ചിത്രത്തിലൂടെ നായക വേഷത്തിലെത്തിയ പ്രണവ് മലയാളികളുടെ മനസ്സിൽ ഇടം നേടിയിരുന്നു. അതേസമയം വിക്രം കുമാർ സംവിധാനം ചെയ്ത ‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച കല്യാണിയുടെ ആദ്യ മലയാള സിനിമയായിരിക്കും ഇത്.

പ്രിയദർശൻ ചിത്രമായ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ പ്രിയദർശനൊപ്പം തിരക്കഥ സഹായിയായാണ് അനി ശശിയുടെ മലയാള സിനിമയിലേക്കുള്ള തുടക്കം.