യുവ നടിയുടെ വാഹനം അപകടത്തിൽപ്പെട്ടു; രക്ഷപെട്ടത് തലനാരിഴക്ക്

‘ഒരു മെക്സിക്കൻ അപാരത’ എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ യുവനടി മേഘ്ന മാത്യു സഞ്ചരിച്ച കാർ  അപകടത്തിൽപെട്ടു. നടി രക്ഷപെട്ടത് തലനാരിഴയ്ക്ക്. മുളന്തുരുത്തി ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. നടി സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ വാഹനത്തിൽ ഏകദേശം ഒന്നര മണിക്കൂറോളം കുടുങ്ങിക്കിടന്ന ശേഷമാണ് മേഘ്ന അത്ഭുതകരമായി രക്ഷപെട്ടത്.

 

അപകടത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച നടിക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളുവെന്നാണ് ബന്ധുക്കൾ അറിയിച്ചത്. മെക്സിക്കൻ അപരാതയ്ക്ക് ശേഷം മലയാള സിനിമയിൽ സാന്നിധ്യം ഉറപ്പിച്ച് താരത്തിന്റെ അടുത്ത ചിത്രം മോഹൻ ലാൽ നായകനായി എത്തുന്ന ‘നീരാളി’യാണ്. ചിത്രം അടുത്ത മാസം തിയേറ്ററുകളിൽ എത്തും.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.