റിലീസിനൊരുങ്ങി ലാലേട്ടന്റെ ‘യുദ്ധഭൂമി’

മോഹൻലാൽ അല്ലു സിരീഷ് താരജോടികളുടെ ചിത്രം ‘യുദ്ധഭൂമി’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. പ്രൊഡ്യൂസർ ബാലാജിയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ജൂൺ 22 -നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മേജർ രവി സംവിധാനം ചെയ്ത ‘1971 ബിയോണ്ട് ബോർഡേഴ്‌സ്’ എന്ന മലയാളം ചിത്രത്തിന്റെ തെലുങ്ക് ഡബ്ഡ് വേർഷനാണ് യുദ്ധഭൂമി.

ആർമി ആക്ഷൻ എന്റെർടൈൻമെൻറ് വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ സൈനീകന്റെ വേഷത്തിലാണ് അല്ലു സിരീഷ് എത്തുന്നത്. അല്ലുവിന്റെ മേലുദ്യോഗസ്ഥനായാണ് ചിത്രത്തിൽ  മോഹൻലാൽ വേഷമിടുന്നത്. ആൻഡ്രൂ ജോൺസൺ നിർമ്മിക്കുന്ന ചിത്രത്തിൽ അരുണോദയ് സിങ്, രഞ്ജി പണിക്കർ, സുധീർ കാരമന, ദേവൻ, ആശാ ശരത്ത്, പ്രിയങ്ക അഗ്രവാൾ, സൃഷ്ടി ഡാങ്കെ, നേഹ ഖാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുജിത്ത് വാസുദേവും ചിത്രസംയോജനം സംജിത്തുമാണ്.

 

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.