ചരിത്രത്തിലേക്ക് ഓടിക്കയറിയ ഹിമ ദാസിന് മുന്നിൽ കൈയ്യടിച്ച് സിനിമ ലോകവും…

ലോക അത്ലറ്റിക്സ്  ചാമ്പ്യൻഷിപ്പിലെ   ഇന്ത്യയുടെ ആദ്യ സ്വർണ്ണമെഡലിലേക്ക് ഓടിക്കയറിയ ഹിമ ദാസ് എന്ന പെൺകുട്ടിയ്ക്ക് ആശംസകളുമായി എത്തുന്ന നിരവധിപ്പേർക്കൊപ്പം സിനിമാ ലോകവും. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, രാജമൗലി, ഇമ്രാൻ ഹാഷ്മി, സിദ്ധാർഥ്, ഫർഹാൻ അക്തർ തുടങ്ങി നിരവധി താരങ്ങളാണ് ഹിമയ്ക്ക് അഭിനന്ദനവുമായി എത്തിയത്. സോഷ്യൽ മീഡിയ വഴിയാണ് താരങ്ങൾ ഈ പ്രതിഭയെ അനുമോദിച്ചത്.

ഫിൻലാൻഡിൽ നടക്കുന്ന അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ മത്സരത്തിലാണ്  ഹിമാ ദാസ് എന്ന 18 വയസ്സുകാരി സ്വർണ്ണം കരസ്ഥമാക്കിയത്. 51.46 സെക്കൻഡിൽ 400 മീറ്റർ പൂർത്തിയാക്കിയ ഹിമ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്  ട്രാക്കിലെ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്.

ഹിമയുടെ നേട്ടം ഇന്ത്യയുടെ അഭിമാന നിമിഷങ്ങളാണെന്നും, ഹിമ സ്വര്ണത്തിലേക്ക് ഓടിക്കയറുന്നത് നിരവധി തവണ കണ്ടുവെന്നും അത് കാണുമ്പോഴൊക്കെ കണ്ണുകൾ സന്തോഷത്താൽ നിറയുകയായിരുന്നെന്നും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു..