അവിസ്മരണീയ മുഹൂർത്തങ്ങളുമായി സാവിത്രിയും ജെമിനി ഗണേഷും; ‘മഹാനടി’യിലെ ഗാനം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ദുൽഖർ , വീഡിയോ കാണാം…


ദുൽഖർ സൽമാൻ നായകനായെത്തുന്ന നാഗ് അശ്വിൻ ചിത്രം മഹാനടിയിലെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ദുൽഖർ. ‘സട നാന്നൂ’ എന്ന് തുടങ്ങുന്ന ഗാനത്തിൽ ദുൽഖറിനെയും കീർത്തി സുരേഷിന്റെയും അവിസ്മരണീയമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തെന്നിന്ത്യൻ താരറാണിയായ സാവിത്രിയുടെ കഥ പറയുന്ന ചിത്രമാണ് മഹാനടി. സിനിമയിൽ സാവിത്രിയായി കീർത്തി സുരേഷും ജെമിനി ഗണേശായി ദുൽഖർ സൽമാനുമാണ് വേഷമിടുന്നത്. ദുൽഖർ സൽമാൻ നായകനായെത്തുന്ന ആദ്യ തെലുങ്ക് ചിത്രം നേരത്തെതന്നെ ഏറെ പ്രശംസ നേടിയിരുന്നു.

സാവിത്രിയുടെയും ജെമിനി ഗണേശന്റെയും പ്രണയവും വിവാഹവും പ്രണയത്തകർച്ചയുമെല്ലാമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ദുൽഖറും കീർത്തിയും മികച്ച പ്രകടനം കാഴ്ചവച്ച  ചിത്രം ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ജെമിനി ഗണേശനും സാവിത്രിയും അനശ്വരമാക്കിയ ഗാന രംഗങ്ങൾ അതേ ഭാവതീവ്രതയോടെ പുനരവതരിപ്പിച്ച ദുൽഖർ സൽമാനെയും കീർത്തി സുരേഷിന്റെയും അഭിനയ മികവാണ് ഗാനത്തിന്റെ പ്രധാന സവിശേഷത.

റിലീസ് ചെയ്ത് രണ്ട് ആഴ്ചക്കുള്ളിൽ തന്നെ 60 കോടിയിലധികം രൂപയാണ് മഹാനടിയുടെ ബോക്സ് ഓഫീസ് കളക്ഷൻ. തുടക്കത്തിൽ വേണ്ടത്ര തിയേറ്ററുകളിൽ ലഭിക്കാതിരുന്ന  ‘മഹാനടി’ രണ്ടാം വാരത്തിലാണ് കൂടുതൽ  സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയത്. ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ഭാഗങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.