ഹോളിവുഡ് ആരാധകരെ ആകാംഷയുടെ മുൾമുനയിൻ നിർത്തുന്ന പുതിയ ചിത്രം ഗോഡ്സില്ലയുടെ ട്രെയ്‌ലർ കാണാം.
ഗോഡ്സില്ല:കിങ് ഓഫ് ദ് മോൺസ്റ്റേർസ് എന്ന ചിത്രം ഗോഡ്സില്ല സീരിസിലെ 35ാമത്തെ ചിത്രമാണ്. മൈക്കൽ ഡൗഗെർടി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുളിൽ തന്നെ ചിത്രം യൂ ട്യൂബിൽ ഹിറ്റായിരുന്നു.
2014 ൽ പുറത്തിറങ്ങിയ ഗോഡ്സില്ലയുടെ തുടർച്ചയാണ് കിങ് ഓഫ് ദ് മോൺസ്റ്റേർസ്. ചിത്രത്തിൽ ഹോളിവുഡിലെ പ്രമുഖ താരവും സ്ട്രെയിഞ്ചർ തിങ്സ് വെബ് സീരിസിലൂടെ പ്രശസ്തയുമായ മില്ലി ബോബിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
കൈയ്ൽ ചാൻഡ്ലെർ, വെരാ ഫാർമിഗ തുടങ്ങിയ ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. പഴയ ഗോഡ്സില്ല സിനിമകളിലെ ഭീകരന്മാരായ മോത്ര, റൊഡാൻ, കിങ് ഗിഡോറാ എന്നിവരുടെ തിരിച്ചുവരവാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകത. ചിത്രം അടുത്ത വർഷം മെയ് 31ന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. വൈറലായ ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം..
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.