ഗോപി സുന്ദർ നായകനാകുന്നു;ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ദുൽഖർ സൽമാൻ

പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ അഭിനയ രംഗത്തേക്ക് കടക്കുന്നു..ഹരികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ടോൾ ഗേറ്റ്’ എന്ന ചിത്രത്തിലെ നായകനായാണ് ഗോപി സുന്ദർ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ‘ടോൾ ഗേറ്റി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് ദുൽഖർ സൽമാനാണ്  ഗോപി സുന്ദറിന്റെ അരങ്ങേറ്റ വിവരം അറിയിച്ചത്.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നതും ഗോപി സുന്ദർ തന്നെയാണ്.ഇയ്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ നാസർ മട്ടാഞ്ചേരി അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഹസീന സലാമാണ്. ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

സംഗീതത്തിൽ  മായാജാലം തീർത്ത ഗോപി സുന്ദർ അഭിനയ രംഗത്തും തന്റെ മാന്ത്രിക സ്പർശം തുടരുമെന്ന് പറഞ്ഞുകൊണ്ടാണ് ദുൽഖർ സൽമാൻ ‘ടോൾ ഗേറ്റി’ന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്.