ആരാധകരെ വിസ്മയിപ്പിച്ച നൃത്തചുവടുമായി കോഹ്‌ലിയും ധവാനും…മൈതാനത്തെ പെർഫോമൻസ് കാണാം..

ആരാധകരെ വിസ്മയിപ്പിച്ച ബാങ്കറ നൃത്തചുവടുമായി ക്രിക്കറ്റ് മൈതാനത്ത് എത്തിയ വീരാട് കോഹ്‌ലിയും ശിഖർ ധവാനുമാണ് ഇപ്പോൾ സോഷ്യൽ  മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി മൈതാനത്തേക്ക് ടീം അംഗങ്ങൾക്കൊപ്പം എത്തുമ്പോഴാണ് ഇരുവരും നൃത്തച്ചുവടുകൾ വയ്ക്കുന്നത്.

ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന മൂന്ന് ദിവസ മത്സരത്തിലാണ് ഇരുവരും ആരാധകരെ ഞെട്ടിക്കുന്ന പ്രകടനവുമായി എത്തിയത്. ഇരുവരും ഡാൻസ് ചെയ്ത് മൈതാനത്തേക്ക് വരുന്ന വീഡിയോ എക്സൈസ് ഇന്ത്യ അവരുടെ ട്വിറ്റർ പേജിലാണ് പങ്കുവെച്ചത്.

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിൽ അഞ്ച് കളികളാണ് ഉള്ളത്. അതേസമയം നേരത്തെ നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് മികച്ച വിജയം നേടിയിരുന്നു.