അത്യപൂർവ്വ വികാരപ്രകടനം; ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ രാഹുൽ ദ്രാവിഡിന്റെ ആനന്ദ പ്രകടനം

June 30, 2024

2024-ലെ ടി20 ലോകകപ്പ് 2024-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏഴ് റൺസിൻ്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ കിരീടം നേടിയപ്പോൾ ബാർബഡോസിലെ കെൻസിംഗ്ടൺ ഓവൽ സ്റ്റേഡിയം ആഹ്ലാദത്തിൻ്റെ നീലക്കടലായി മാറി. ഈ ഏറ്റുമുട്ടൽ ഇന്ത്യൻ ക്രിക്കറ്റിന് വര്ഷങ്ങളുടെ ഐസിസി ട്രോഫി ഇല്ലായ്മയ്ക്ക് അറുതിവരുത്തുക മാത്രമല്ല, മുഖ്യ പരിശീലകൻ എന്ന നിലയിൽ രാഹുൽ ദ്രാവിഡിന് ഇത് ഒരു സുപ്രധാന സന്ദർഭമായിരുന്നു.

തൻ്റെ കരിയറിലെ കോച്ചിംഗ് കാലയളവിലും ശാന്തതയ്ക്ക് ആയിരുന്നു രാഹുൽ ദ്രാവിഡ് ഏറ്റവും ശ്രദ്ധനേടിയിട്ടുള്ളത്.എന്നാൽ ശനിയാഴ്ച വിജയാഘോഷ വേളയിൽ സന്തോഷത്തിന്റെ അസാധാരണമായ പ്രകടനത്തിലൂടെ എല്ലാവരേയും അത്ഭുതപ്പെടുത്തി. കളിക്കാർ ആദ്യം മൈതാനത്ത് സന്തോഷം ആഘോഷിച്ചപ്പോൾ പ്ലെയർ ഓഫ് ദി ഫൈനൽ ആയ വിരാട് കോഹ്‌ലിയും മറ്റ് സഹതാരങ്ങളും രാഹുൽ ദ്രാവിഡിനെ നിർബന്ധപൂർവ്വം ഗ്രൗണ്ടിലേക്ക് ക്ഷണിച്ചു .കോഹ്‌ലി ദ്രാവിഡിന് ട്രോഫി കൈമാറി. ആ നിമിഷം തന്റെ പതിവ് ശാന്തതയിൽ നിന്നും വിപരീതമായി രാഹുൽ ദ്രാവിഡ് അത്യധികം ആഘോഷത്തോടെ തുള്ളിച്ചാടുകയും ആ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

Read also: 17 മുറികളും 5,000 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ള ഈ 19-ാം നൂറ്റാണ്ടിലെ മാളിക സൗജന്യമായി നേടാം- പക്ഷേ, ഒരു നിബന്ധനയുണ്ട്!

ശനിയാഴ്ചത്തെ വിജയം രാഹുൽ ദ്രാവിഡിൻ്റെ കോച്ചിംഗ് നാളുകൾക്കും പരിസമാപ്തിയായിരുന്നു. ഇന്ത്യയെ ലോകകപ്പ് പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിലേക്ക് എത്തിക്കുക എന്നതിലുപരി പുതിയ തലമുറയുടെ വിജയത്തിനും അദ്ദേഹം സാക്ഷ്യം വഹിച്ചു.

Story highlights- Rahul Dravids emotional outbursts after Indias T20 World Cup win