17 മുറികളും 5,000 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ള ഈ 19-ാം നൂറ്റാണ്ടിലെ മാളിക സൗജന്യമായി നേടാം- പക്ഷേ, ഒരു നിബന്ധനയുണ്ട്!

June 29, 2024

വീട് സ്വന്തമാക്കുക എന്നത് എല്ലാവർക്കുമുള്ള സ്വപ്നമാണ്. ഒരു വീടിന്റെ ഉടമസ്ഥാവകാശം എന്നത് അത്രയ്ക്ക് പ്രധാനപ്പെട്ട ഒന്നായാണ് കണക്കാക്കുന്നത്. അതുപോലെ ഒരു വീട് സ്വന്തമാക്കുക എന്നത് സാമ്പത്തിക വിജയത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും പ്രതീകമാണ്. അതുപോലെ സ്വപ്‌ന ലൊക്കേഷനുകളിൽ താമസസ്ഥലം വാങ്ങാൻ ആളുകൾ അവരുടെ സമ്പാദ്യം ചെലവഴിക്കാൻ തയ്യാറാണ്.

അങ്ങനെയൊക്കെ ഉള്ളപ്പോൾ സൗജന്യമായി ഒരു മാളിക ലഭിച്ചാലോ? യുഎസിലെ മനോഹരമായ നഗരമായ ഫിലാഡൽഫിയയിലെ ഒരു മാളിക ഒരു നിശ്ചിത നിബന്ധന പാലിക്കുകയാണെങ്കിൽ സൗജന്യമായി നേടാം.

പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലുള്ള 19-ാം നൂറ്റാണ്ടിലെ ഒരു വസ്തുവായ ഹൂഡ് മാൻഷൻ സൗജന്യമായി നൽകും. 17 മുറികളുള്ള 5,000 ചതുരശ്ര അടി വസ്തു വാങ്ങുന്നവരെ കാത്തിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട കെട്ടിടമാണ്. ഈ വലിയ വസ്തുവിലെ കെട്ടിടം വാങ്ങുന്നവർക്ക് സൗജന്യമായി കൈമാറും. പക്ഷേ, അതിലും ഒരു കാര്യമുണ്ട്.

1834-ൽ പണികഴിപ്പിച്ച ഹൂഡ് മാൻഷൻ 1799-ൽ ജോൺ മക്ലെല്ലൻ ഹുഡ് അമേരിക്കയിൽ എത്തിയതിനുശേഷം കുടുംബത്തിൻ്റെ വേനൽക്കാല വസതിയായി ഉപയോഗിച്ചതാണ്. ഇത് നിലവിൽ ഉപേക്ഷിക്കപ്പെട്ട വസ്തുവാണ്. വളരെ കുറച്ച് വിള്ളലുകളുള്ള കുറ്റമറ്റ ഭിത്തികളുമൊക്കെയുണ്ടെങ്കിലും വാതിലും ജനലുകളുമൊക്കെ മിക്കതും നഷ്ടമായിട്ടുണ്ട്.

Read also: രുചിയിടങ്ങൾ കീഴടക്കി ബിരിയാണി കൊണ്ട് ഇങ്ങനെയുമൊരു പരീക്ഷണം !

ഈ മാളിക വാങ്ങുന്നവർ സ്വന്തം സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണം.ഈ വീടും ചരിത്രത്തിൻ്റെ ഭാഗമെന്ന നിലയിൽ സംരക്ഷിക്കപ്പെടനാമെന്നുള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു ഓഫർ വെച്ചിരിക്കുന്നത്.

Story highlights- buy a house without spending a penny with a demand