ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘കാർവാന്റെ’ ആദ്യ ഗാനം പുറത്തിറങ്ങി; കൈയ്യടി നേടി താരം, വീഡിയോ കാണാം …

മലയാളത്തിലും തമിഴിലും  ഇതര ഭാഷാ സിനിമാ പ്രേമികൾക്കിടയിലും നിരവധി ആരാധകരുള്ള ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാന് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിലെ  ആദ്യ ഗാനം പുറത്തിറങ്ങി. ഛോട്ടാ സാ ഫസാന എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിങ്ങിയത്. ആകർഷ് ഖുറാനയുടെ വരികൾക്ക് അനുരാഗ് സൈക്കിയാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്. റോണി സ്‌ക്രൂവാല നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആകർഷ് ഖുറാനതന്നെയാണ്.

ചിത്രത്തിൽ  കേന്ദ്രകഥാപാത്രമായെത്തുന്ന ദുൽഖറിനോപ്പം ഇർഫാൻ ഖാൻ  മിഥിലാ പാൽക്കർ, കൃതി ഖർബന്ദ തുടങ്ങിയവരും  പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് ഹാസ്യത്തിനു പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ ബാംഗ്ളൂർ സ്വദേശിയായ യുവാവിൻറെ  വേഷത്തിലാണ് ദുൽഖർ എത്തുന്നത്. അഭിഷേക് ബച്ചനെയാണ് ചിത്രത്തിലെ നായകനായി ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് പല സാഹചര്യങ്ങളാൽ അത് ദുൽഖറിലേക്ക് എത്തപ്പെടുകയായിരുന്നു.

പെർമെനന്റ് റൂംമേറ്റ്സ് തുടങ്ങിയ വെബ് സീരിയസിൽ മാത്രം അഭിനയിച്ചിട്ടുള്ള മിഥിലയുടെയും അരങ്ങേറ്റ ചിത്രമാണ് കർവാൻ.  അഭിനയ ജീവിതം ആരംഭിച്ച് ചുരുങ്ങിയ 6 വർഷങ്ങൾ കൊണ്ട് തന്നെ തെന്നിന്ത്യയിൽ തന്റേതായ സ്‌ഥാനമുറപ്പിച്ച ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റത്തെ വളരെയധികം പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആഗസ്റ്റ് 3 ന് ചിത്രം തിയേറ്ററുകളിലെത്തും. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.