‘ട്രിവാൻഡ്രം ലോഡ്ജിന്’ ശേഷം മദ്രാസ് ലോഡ്ജൊ’രുക്കി അനൂപ് മേനോൻ…

പ്രേക്ഷകരുടെ ഇഷ്ട താരം അനൂപ് മേനോൻ ചിത്രം ട്രിവാൻഡ്രം ലോഡ്ജ് മലയാളി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് അനൂപും സംഘവും. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അനൂപ് മേനോൻ ആണ്. ത്രിപ്പിൾ നയൻ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നോബിൾ ജോസാണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം അനൂപ് മേനോൻ, മിയ എന്നിവരെ കേന്ദ്ര കഥാത്രങ്ങളാക്കി സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ‘ എന്റെ മെഴുതിരി അത്താഴങ്ങൾ ’ എന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം അനൂപ്മേനോൻ ഒരുക്കുന്ന മറ്റൊരു പ്രണയ കഥയാണ് ‘എന്റെ മെഴുതിരി അത്താഴങ്ങൾ ’ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.