‘കാണാ കടലാസിലാരോ…’ഞാൻ മേരിക്കുട്ടി’യിലെ മനോഹരമായ ഗാനം കാണാം

jayasoorya marykutty

ജയസൂര്യ മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രം ഞാൻ മേരികുട്ടിയിലെ പുതിയ ഗാനം കാണാം. ‘കാണാ കടലാസിലാരോ..’ എന്ന് തുടങ്ങുന്ന ഗാനമാണ് യൂ ട്യൂബിൽ പുറത്തിറങ്ങിയിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ പുതിയ ചിത്രമാണ് ഞാൻ മേരിക്കുട്ടി. പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രൈണ സ്വഭാവം കൈവരുകയും ചെയ്യുന്ന വ്യക്തി നേരിടുന്ന  വെല്ലുവിളികളും പരിഹാസങ്ങളും പ്രമേയമാക്കിയാണ് ഞാൻ മേരിക്കുട്ടി എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മലയാളികൾ ഒന്നാകെ ഏറ്റെടുത്ത ചിത്രം തിയേറ്ററുകളിൽ വൻ ഹിറ്റായി ഓടുകയാണ്.

jayasoorya marykutty

ജയസൂര്യയുടെ മികച്ച പ്രകടനത്തിനും വ്യത്യസ്തമായ പ്രമേയം സിനിമയാക്കാൻ തീരുമാനിച്ച രഞ്ജിത്ത് ശങ്കറിനും പ്രശംസകളുമായി നിരവധി രാഷ്ട്രീയ പ്രമുഖരും സിനിമാപ്രവർത്തകരും നേരത്തെ രംഗത്തെത്തിയിരുന്നു.   നേരത്തെ ചിത്രം കാണാൻ ജയസൂര്യക്കൊപ്പം മന്ത്രിമാരും എംഎൽഎ മാരും തിയേറ്ററിൽ എത്തിയിരുന്നു. സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം അറിയിച്ച ഇവർ മികച്ച അഭിനയത്തിന് ജയസൂര്യയെയും വ്യത്യസ്തമായ പ്രമേയം സിനിമയാക്കാൻ കാണിച്ച സംവിധായകന്റെ നല്ല മനസ്സിനെയും അഭിനന്ദിച്ചു.

ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രം മേരിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ജീവിത യാത്രയുമായാണ് പ്രമേയമാക്കുന്നത്.