ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാൻ ഇനി പുതിയ പരിശീലകൻ…

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ നയിക്കാൻ ഇനി പുതിയ പരിശീലകനെത്തും. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പിൻ ബൗളർ രമേശ് പവറിനെയാണ് പുതിയ പരിശീലകനായി നിയമിച്ചത്. രമേശ് പവാറിനെ ഇടക്കാല പരിശീലകനായാണ് ബി സി സി ഐ നിയമിച്ചത്. അതേസമയം വനിതാ ക്രിക്കറ്റ് ടീമിന്റെ മുഴുവൻ സമയ പരിശീലകനായുള്ള അപേക്ഷ ബി സി സി ഐ ക്ഷണിച്ചിട്ടുണ്ട്. ഈ സമയം 20-നാണ് അപേക്ഷ നൽകേണ്ട അവസാന തിയതി.

മുംബൈ ക്രിക്കറ്റ് ടീമിന്റെ സ്പിൻ ബൗളിംഗ് പരിശീലകനായിരുന്ന പവാർ കഴിഞ്ഞ ഇടയ്ക്കാണ് ഈ സ്ഥാനത്തുനിന്നും ഒഴിഞ്ഞത്. അതേസമയം പുതിയ ദൗത്യത്തിൽ താൻ സന്തോഷവാനാണെന്നും ഏൽപ്പിച്ച ജോലി കൃത്യമായും ഭംഗിയായും നിർവഹിക്കുമെന്നും താരം വെളിപ്പെടുത്തി.