മുംബൈ ഇന്ത്യൻസിന് ഒരു ആരാധിക കൂടി; വൈറലായ സിവയുടെ വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ മകൾ സിവ. ഇപ്പോൾ വൈറലായിരിക്കുന്നത് സിവ മുംബൈ ഇന്ത്യൻസിന് വേണ്ടി ജയ് വിളിക്കുന്ന വീഡിയോയാണ്. സിവയെക്കൊണ്ട് രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിന് വേണ്ടി ജയ് വിളിക്കുന്ന ദൃശ്യങ്ങൾ രോഹിത് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

എന്നാൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധികയെ രോഹിത് ചാക്കിട്ട് പിടിച്ചെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘നിങ്ങളുടെ വീട്ടിൽ നിന്ന് ഞങ്ങൾക്ക് പുതിയൊരു ആരാധിക’  എന്ന അടിക്കുറുപ്പോടെയാണ് രോഹിത് ശർമ്മ  സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്.രസകരമായ സിവയുടെ വീഡിയോ കാണാം

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.