വൈറലായി സൂര്യ ആരാധകന്റെ ഡബ്‌സ്‌മാഷ്; വീഡിയോ കാണാം

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തമിഴ് സൂപ്പർ താരമാണ് സൂര്യ. കഴിഞ്ഞ ദിവസം സൂര്യയ്ക്ക് വേണ്ടി സനൽ ശിവറാം എന്ന ചെറുപ്പക്കാരൻ ചെയ്ത ഡബ്‌സ്‌മാഷാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സൂര്യയുടെ എക്കാലത്തെയും മികച്ച ചിത്രമായ ‘വാരണം ആയിരം’ എന്ന ചിത്രത്തിലെ ഒരു രംഗമാണ് സനൽ ഡബ്‌സ്മാഷിലൂടെ അവതരിപ്പിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു തമിഴ് സൂപ്പർ താരത്തിന്റെ പിറന്നാൾ. കേരളത്തിലെയും തമിഴ്നാട്ടിലെയും സൂര്യ ആരാധകർ താരത്തിന്റെ പിറന്നാൾ ഗംഭീരമാക്കിയിരിന്നു.  താരത്തിന് സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി നിരവധി പേരാണ് ആശംസകൾ അർപ്പിച്ചത്. അതേസമയം തന്റെ ഇഷ്ട താരത്തിന്റെ പിറന്നാൾ ദിനത്തിൽ താരത്തിനായി വ്യത്യസ്തമായൊരു സമ്മാനം ഒരുക്കിയാണ് സനൽ ശിവറാം എന്ന ഈ ആരാധകൻ മറ്റ് ആരാധകരിൽ നിന്നും വ്യത്യസ്തനായത്.

1997 ൽ നേർക്കുനേർ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരം വ്യത്യസ്ഥ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. കുറഞ്ഞ കാലയളവുകൊണ്ടു തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം നടനായും നിർമ്മാതാവും അവതാരകനായും തമിഴ് സിനിമ ലോകത്ത് തന്റേതായ സാന്നിധ്യം ഉറപ്പിച്ചു. തമിഴ് നടി ജ്യോതികയാണ് ഭാര്യ. ഗജനി, ഏഴാം അറിവ്, സിങ്കം, വാരണം ആയിരം തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.