പിറന്നാൾ ദിനത്തിൽ ലോകത്തിന് മാതൃകയായി തമിഴ് സൂപ്പർ താരം സൂര്യ

ഇന്നലെയായിരുന്നു മലയാളികളും തമിഴകവും ഒരുപോലെ സ്നേഹിക്കുന്ന തമിഴ് സൂപ്പർ സ്റ്റാർ സൂര്യയുടെ പിറന്നാൾ. താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി ആളുകളാണ് ഇന്നലെയും ഇന്നുമായി രംഗത്തെത്തിയത്. എന്നാൽ തന്റെ പിറന്നാൾ ദിനത്തിൽ താരം നിർമ്മിക്കുന്ന ചിത്രം  കടെയ്കുട്ടി സിങ്കത്തിന്റെ ലാഭവിഹിതത്തില്‍നിന്ന് ഒരു കോടി രൂപ കൃഷിക്കും കാര്‍ഷിക വികസനത്തിനും പഠനത്തിനുമായി ഉപയോഗിക്കുന്നതിനായി അർഹതപ്പെട്ടവർക്ക്  നൽകിയിരിക്കുകയാണ് താരം.

കാര്‍ത്തി നായകനായി എത്തുന്ന ചിത്രമാണ് കടെയ്കുട്ടി സിങ്കം. കാര്‍ഷിക വികസനം കര്‍ഷകന്റെ ഉപജീവനം തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് സിനിമ സംസാരിക്കുന്നത്. സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് കടെയ്കുട്ടി സിങ്കം നിര്‍മ്മിച്ചത്.

കാര്‍ത്തി, സയേഷ, പ്രിയ, സത്യരാജ് തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ സൂര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന് കേരളത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.