പിഞ്ചുകുഞ്ഞിന് രക്ഷകരായി തായ് രക്ഷാപ്രവർത്തകർ; വീഡിയോ കാണാം..

ലോകത്തെ ഭീതിയിലാഴ്ത്തി കഴിഞ്ഞുപോയ 17 ദിവസങ്ങൾക്ക് ശേഷം തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും തായ്  സുരക്ഷാ സേന പുറത്തെത്തിച്ച വാർത്ത അത്രപെട്ടെന്നൊന്നും ആരും മറന്നിരിക്കില്ല. ലോകം മുഴുവനുമുള്ള ജനങ്ങൾ  തായ് രക്ഷാപ്രവർത്തകരുടെ അർപ്പണ ബോധത്തെ വാനോളം പുകഴ്ത്തിയ ദിനങ്ങൾ….വീണ്ടും ലോകത്തിന് മുഴുവൻ മാതൃകയായിരിക്കുകയാണ് തായ് രക്ഷാപ്രവർത്തകുടെ കഠിനാദ്ധ്വാനവും അർപ്പണ ബോധവും.

ലാവോസിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട പിഞ്ചുകുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കുട്ടിക്കു പുറമേ 13 പേരെയും  ഇവർ രക്ഷപെടുത്തി.  ഡാം തകർന്നുണ്ടായ വെള്ളപ്പൊക്കം 10,000 ത്തോളം ആളുകളുടെ ജീവിതമാണ് ദുരിതത്തിലാക്കിയത്. രക്ഷാപ്രവർത്തകർ അത്ഭുതകരമായി ആളുകളെ രക്ഷിക്കുന്ന വീഡിയോ കാണാം…