മലയാളികളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടൻ ഇനി പുനെക്കൊപ്പം…

മലയാളികൾ നെഞ്ചേറ്റിയ കനേഡിയൻ ഫൂട്ബോൾ താരം ഇയാൻ ഹ്യൂം ഇനി ഈ  സീസണില്‍ പൂനെ സിറ്റിക്കായി കളിക്കും. ഹ്യൂമിനെ ടീമിലെടുത്ത കാര്യം പൂനെ ടീം മാനേജ്‌മെന്റാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.  ഇതോടെ തുടര്‍ച്ചയായ അഞ്ചാം ഐഎസ്എല്‍ സീസണിലാണ് ഹ്യൂം ബൂട്ട് കെട്ടുക. ഒരു വര്‍ഷത്തെ കരാറിലാണ് 34കാരനായ സ്‌ട്രൈക്കര്‍ പൂനെ സിറ്റിക്കായി  ഒപ്പുവച്ചത്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരമാണ് ഹ്യൂം. 59 മത്സരങ്ങളിൽ നിന്നായി 28 ഗോളുകളാണ് താരം കരസ്ഥമാക്കിയത്. അതേസമയം പരിക്കുകൾ കാരണം കഴിഞ്ഞ സീസണിൽ താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. അതേസമയം ആറ്‌ മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് താരമിപ്പോൾ തിരിച്ചെത്തുന്നത്. എന്നാൽ പരിക്കുകൾ കാരണം കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം നടത്താതിരുന്ന താരം ഇത്തവണ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയിലാണ് പൂനെ സിറ്റി.