സ്റ്റൈലിഷായി ആന്റണി വർഗീസും സാനിയയും; വൈറലായ വീഡിയോ ഷൂട്ട് കാണാം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വർഗീസ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രത്തിലൂടെ മലയാള സിനിമയിൽ വേരുറപ്പിച്ച താരം രണ്ടു സിനിമകളിലൂടെ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കി. എന്നാൽ ഇപ്പോൾ താരത്തിന്റെ വീഡിയോ ഷൂട്ടാണ്  സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ക്വീൻ എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ ചിന്നുവായി മാറിയ സാനിയ അയ്യപ്പനും ആന്റണി വർഗീസിനൊപ്പമുള്ള വിഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.  ഒരു പ്രമുഖ മാഗസിനുവേണ്ടി ഇരുവരും ചേർന്ന് നടത്തിയ വീഡിയോ ഷൂട്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. വൈറലായ വീഡിയോ ഷൂട്ട് കാണാം,