ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അപ്പാനി ശരത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന്റെ ജീവിതത്തിലെ പുതിയ അതിഥിയുമൊത്തുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലായായിരുന്നു അപ്പാനി ശരത്തിന്റെയും രേഷ്മയുടേയും വിവാഹം. സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹത്തിന് ശേഷം ഇരുവരുടെയും കുഞ്ഞിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് കാണിച്ചുകൊടുക്കുകയാണ് താരമിപ്പോൾ. പ്രളയ സമയത്ത് ഒറ്റപ്പെട്ട് പോയ ഗര്‍ഭിണിയായ ഭാര്യയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പാനി ശരത് ഫെയ്സ് ബുക്ക് ലൈവില്‍ എത്തിയിരുന്നു. എന്നാൽ ഭാര്യ സുരക്ഷിതയായിരിക്കുന്നതായി മറ്റൊരു വീഡിയോ പിന്നീട് താരം പങ്കുവെച്ചിരുന്നു. തന്റെ വീട്ടിലെ പുതിയ അതിഥിയുമൊത്തുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ശരത്തിന്റെ വീട്ടിലെ കുഞ്ഞഥിതിക്ക് ആശംസകളുമായി നിരവധി ആളുകളാണ് എത്തുന്നത്.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.