വളര്‍ത്തു നായ്ക്കള്‍ക്കൊപ്പം ഇന്ത്യ കാണാനിറങ്ങിയവള്‍; ചിത്രങ്ങള്‍ കാണാം

September 11, 2018

തലവാചകം കണ്ട് നെറ്റിചുളിക്കേണ്ട. ഇന്ത്യ മുഴുവന്‍ കാണാന്‍ ഇറങ്ങിത്തിരിച്ച ദിവ്യ എന്ന യുവതിയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതുതന്നെയാണ് ഏറ്റവും ഉചിതം. ദിവ്യയുടെ യാത്രകള്‍ ഏപ്പോഴും വളര്‍ത്തു നായ്ക്കള്‍ക്കൊപ്പമാണ്. ദിവ്യയുടെ ഇന്‍സ്റ്റഗ്രാമില്‍ അധികവും വളര്‍ത്തുനായ്ക്കള്‍ക്കൊപ്പമുള്ള യാത്രകളുടെ ചിത്രങ്ങളാണ്. ‘മദര്‍ ഓഫ് ത്രീ ട്രാവലിങ് ഡോഗ്‌സ്’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ പേരിന് താഴെ ദിവ്യ കുറിച്ചിരിക്കുന്നതും.

ദിവ്യയുടെ ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങളിള്‍ യാത്രകളെ ആസ്വദിക്കുന്ന വളര്‍ത്തുനായ്ക്കളെയാണ് കാണാന്‍ സാധിക്കുക. നായ്ക്കള്‍ക്കൊപ്പമുള്ള യാത്രാനുഭവങ്ങളുടെ ചെറുകുറിപ്പുകളും ദിവ്യ പങ്കുവെയ്ക്കാറുണ്ട്. എല്ലാത്തിനും ലഭിക്കുന്നത് മികച്ച പ്രതികരണങ്ങള്‍ തന്നെ. ഇന്ത്യ മുഴുവന്‍ കാണുന്നതിനുള്ള ദിവ്യയുടെ യാത്രയ്ക്ക് ഭര്‍ത്താവും ഒപ്പം കൂട്ടുണ്ട്. വളര്‍ത്തു നായ്ക്കള്‍ക്കൊപ്പമുള്ള തങ്ങളുടെ യാത്രകള്‍ സമ്മാനിക്കുന്നത് വിത്യസ്ത അനുഭവങ്ങളാണെന്നാണ് ദിവ്യയുടെ പക്ഷം.

എന്തായാലും യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്കു മുമ്പില്‍ വിത്യസ്തമായൊരു മാതൃക തന്നെ സൃഷ്ടിക്കുകയാണ് ദിവ്യ. ദിവ്യയ്ക്കും ഭര്‍ത്താവിനുമൊപ്പും ഇവരുടെ വളര്‍ത്തുനായ്ക്കളും യാത്രകളെ ഇഷ്ടപ്പെടുന്നുണ്ട്. ട്രെയിനുകളില്‍ നടത്താറുള്ള ദീര്‍ഘദൂര യാത്രകളില്‍പോലും ദിവ്യയുടെ വളര്‍ത്തുനായ്ക്കള്‍ ഏറെ അനുസരണ കാട്ടുന്നുണ്ട്. നായ്ക്കള്‍ക്കൊപ്പമുള്ള തന്റെ ട്രെയിന്‍ യാത്രയുടെ വീഡിയോകളും ദിവ്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അനുസരണക്കേടോ കുസൃതികളോ കാട്ടാതെ യാത്രയെ കൗതുകപൂര്‍വ്വം ആസ്വദിക്കുന്ന നായ്ക്കളെ ദിവ്യ പങ്കുവെയ്ക്കുന്ന വീഡിയോകളില്‍ കാണാം. എന്തായാലും യാത്രാപ്രേമികള്‍ക്കിടയില്‍ കൗതുകമാണ് വളര്‍ത്തുനായ്ക്കള്‍ക്കൊപ്പമുള്ള ദിവ്യയുടെ യാത്രകള്‍.