ലോകത്തിന് വിസ്മയക്കാഴ്ചയൊരുക്കി മീൻ കുഞ്ഞുങ്ങൾ; വൈറൽ വീഡിയോ കാണാം

ലോകം മുഴുവനുമുള്ള ആളുകളിൽ അത്ഭുതവും ആകാംഷയും ജനിപ്പിക്കുന്നതായിരുന്നു വിമാനത്തിൽ നിന്നും പറന്നിറങ്ങിയ മീൻ കുഞ്ഞുങ്ങളുടെ കാഴ്ച…അമേരിക്കയിലെ ഉട്ടയിലാണ് ലോകത്തെ ഞെട്ടിച്ച ഈ അത്ഭുതക്കാഴ്ച ഉണ്ടായത്. വിമാനത്തിൽ നിന്നും ആയിരക്കണക്കിന് മീൻ കുഞ്ഞുങ്ങളാണ് ഉട്ടയിലെ തടാകത്തിലേക്ക് എത്തിയത്. ഈ കാഴ്ചയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

ഉട്ടയിലെ വന്യ ജീവി വകുപ്പാണ് ഇത്തരത്തിൽ വ്യാപകമായി മത്സ്യ കുഞ്ഞുങ്ങളെ വിമാനത്തിൽ കൊണ്ട് വന്ന് തടാകത്തിലേക്ക് ഇറക്കുന്നതിന്റെ പിന്നിൽ. ഉയർന്ന പർവ്വതങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ തടാകത്തിലേക്ക് എത്തിക്കുന്നത്. വിമാനത്തിന് താഴെയുള്ള സുഷിരങ്ങളിലൂടെയാണ് മത്സ്യങ്ങളെ തടാകത്തിലേക്ക് നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ വിമാനത്തിൽ നിന്നും മീൻ കുഞ്ഞുങ്ങളെ താഴേക്ക് നിക്ഷേപിക്കുന്നതിലൂടെ അവയ്ക്ക് അപകടമൊന്നും സംഭവിക്കില്ലെന്നും വന്യജീവി വകുപ്പ് അറിയിച്ചു.