ക്രിക്കറ്റ് കളിക്കിടെ തേനീച്ചക്കൂട്ടം വില്ലനായപ്പോള്‍; വീഡിയോ കാണാം

മഴയും വെയിലുമെല്ലാം പലപ്പോഴും ക്രിക്കറ്റ് കിളിക്കിടെ വില്ലനായി എത്താറുണ്ട്. എന്നാല്‍ ക്രിക്കറ്റ് കളിക്കിടെ എത്തിയ പുതിയ ഒരു കൂട്ടം വില്ലന്മാരാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ താരം. വില്ലന്‍മാര്‍ മറ്റാരുമല്ല; ഒരു കൂട്ടം തേനീച്ചകള്‍. ഓസ്‌ട്രേലിയയിലെ പ്രാദേശിക ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റായ ജെഎല്‍റ്റി കപ്പിനുവേണ്ടിയുള്ള മത്സരത്തിനിടെയായിരുന്നു തേനിച്ചകള്‍ വില്ലന്‍ വേഷത്തിലെത്തിയത്. സംഗതി എന്തായാലും ഇപ്പോള്‍ വൈറലാണ്.

വിക്ടോറിയയും ന്യൂ സൗത്ത് വെയ്ല്‍സും തമ്മിലായിരുന്നു മത്സരം. കളിക്കിടെ തേനിച്ചകള്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ താരങ്ങള്‍ക്ക് കളിക്കാന്‍ ആയില്ല. മിനിറ്റുകളോളം മത്സരം തടസ്സപ്പെട്ടു. താരങ്ങളില്‍ ചിലര്‍ നിലത്തുകിടന്നാണ് തേനീച്ചകളില്‍ നിന്നും രക്ഷ നേടാന്‍ ശ്രമിച്ചത്.

മത്സരം ഇടയ്ക്ക് തടസപ്പെട്ടെങ്കിലും കളി കാര്യമായി തന്നെ നടന്നു. വിക്ടോറിയ ആയിരുന്നു ആദ്യം ബാറ്റിങ്ങിനിറങ്ങിയത്. 50 ഓവറില്‍ 327 റണ്‍സെടുത്ത വിക്ടോറിയ തന്നെയാണ് മത്സരത്തില്‍ ജയിച്ചതും.