പിറന്നാൾ ആഘോഷിച്ച് ഹണി റോസ്; വൈറൽ വീഡിയോ കാണാം

നിരവധി പുതുമുഖങ്ങളെ മലയാളത്തിന് സമ്മാനിച്ച വിനയൻ ചിത്രം ബോയ് ഫ്രണ്ടിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച് പിന്നീട് നിരവധി സിനിമകളിലൂടെ മലയാളത്തിന്റെയും തമിഴിലെയും തെലുങ്കിന്റെയും വരെ ഇഷ്ടനായകയായി മാറിയ  ഹണി റോസിന്റെ പിറന്നാൾ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

താരത്തിന്റെ കുടുംബത്തിനൊപ്പം  പ്രിയ സുഹൃത്തും മലയാള സിനിമയിലെ പുതുമുഖ നടിയുമായ നിമിഷ സജയന്റേയും നിർമാതാവ് ആൽവിൻ ആന്റണിയുടെയും കൂടെയാണ് ഹണി റോസ് പിറന്നാൾ ആഘോഷിച്ചത്. താരത്തിന് പിറന്നാൾ ആശംസകളുമായി ഇതിനോടകം നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. പ്രിയപ്പെട്ടവർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്. വൈറലായ വീഡിയോ കാണാം..