ചലച്ചിത്രനിര്‍മ്മാണ രംഗത്തേക്ക് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും; ആദ്യചിത്രം ‘കുമ്പളങ്ങി നൈറ്റ്‌സ്’

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്കു ചുവടുവയ്ക്കുന്നു. ഇരുവരുടെയും കൂട്ടുസംരംഭത്തില്‍ പിറവിയെടുക്കുന്ന ആദ്യ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. മധു സി നാരായണനാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ദിലീഷും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് ചിത്ത്രിന്റെ തിരക്കഥ. സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു.

‘വര്‍ക്കിങ് ക്ലാസ് ഹീറോ’ എന്നാണ് ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമാ നിര്‍മ്മാണക്കമ്പനിയുടെ പേര്. ആദ്യചിത്രമായ കുമ്പളങ്ങി നൈറ്റ്‌സില്‍ ഷെയ്ന്‍ നിഗം നായകനായി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കുമ്പളങ്ങി നൈറ്റ്‌സിന്റെ സംവിധായകനായ മധു സി നാരായണന്‍ ദിലീഷിന്റെ അസോസിയേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.