ഒടിയനിൽ മോഹൻലാലിന് കൂട്ടായി മമ്മൂട്ടിയുടെ ശബ്ദവും..

മലയാളികൾ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. മലയാളികൾക്കിടയിൽ ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമാണ് മലയാള സിനിമയിലെ മികച്ചവൻ മോഹൻലാലോ മമ്മൂട്ടിയോ എന്ന ചോദ്യം. അത്രയേറെ മലയാളത്തിന് പ്രിയപ്പെട്ടവരാണ് ഇരുവരും. മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രത്തിൽ മമ്മൂട്ടിയുടെ സാന്നിധ്യവും ആരാധകരെ വളരെയധികം സന്തോഷിപ്പിക്കുന്നതാണ്.

ഒടിയൻ തുടങ്ങുന്നത് മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള ഇൻട്രൊഡക്ഷനോടുകൂടിയായിരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനുമുമ്പും മോഹൻലാൽ ചിത്രത്തിന്റെ ഇന്ട്രോയിൽ മമ്മൂട്ടി ശബ്ദം നൽകിയിട്ടുണ്ട്. 1971 ബിയോണ്ട് ദി ബോർഡേഴ്സ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ശബ്ദം നൽകിയത്. മമ്മൂട്ടി ശക്തമായ കഥാപാത്രമായി എത്തുന്ന ചിത്രം പഴശ്ശിരാജയിൽ വോയിസ് ഓവർ നൽകിയത് മോഹൻലാൽ ആയിരുന്നു.

അതേസമയം ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. ഒടിയന്റെ ടീസർ നേരത്തെ  പുറത്തിറങ്ങിയിരുന്നു . മോഹൻലാൽ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ ഒടിയൻ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്.  ചിത്രത്തില്‍ മോഹന്‍ലാലിനെയും മനോജ് ജോഷിയേയും കൂടാതെ പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മഞ്ജു വാര്യര്‍ ഇന്നസെന്റ്, നരേൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.

മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ, ഒടിയന്‍ മാണിക്യന്റെയും സാങ്കല്‍പ്പിക ഗ്രാമമായ തേന്‍കുറിശ്ശിയുടെയും കഥയാണ് പറയുന്നത്. മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടി വിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഒടിയന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹരികൃഷ്ണനാണ്.