ചിരിയുടെ പടയോട്ടവുമായി ചെങ്കൽ രഘു; പടയോട്ടത്തിലെ പുതിയ ക്യാരക്റ്റർ പോസ്റ്ററുകൾ കാണാം

ചിരിയുടെ പടയോട്ടവുമായി  ബിജു മേനോൻ എത്തുന്ന ചിത്രമാണ് പടയോട്ടം. നവാഗതനായ റഫീക്ക് അഹമ്മദ് സംവിധാനം ചെയ്യുന്ന പടയോട്ടത്തിലെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തുവിട്ടു. സൽമാൻ ഖാനായി ഗണപതിയും മീരയായി അനു സിത്താരയും എത്തുന്ന ക്യാരക്റ്റർ പോസ്റ്ററുകളാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയിരിക്കുന്നത്.  ചിരിയുടെ മലപ്പടക്കവുമായി എത്തുന്ന ബിജു മേനോൻ ചിത്രം ഈ മാസം 14 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ചെങ്കൽ രഘു എന്ന കഥാപാത്രമായാണ് ബിജു മേനോൻ ചിത്രത്തിൽ  വേഷമിടുന്നത്. കോമഡി എന്റെർറ്റൈനർ വിഭാഗത്തിൽ പുറത്തിറങ്ങുന്ന ചിത്രം തികച്ചും ഒരു കുടുംബ ചിത്രമായിരിക്കും.

ബിജു മേനോനൊപ്പം ചിത്രത്തിൽ സൈജു കുറുപ്പ്, ലിജോ ജോസ് പെല്ലിശ്ശേരി, അനു സിത്താര എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ ചെങ്കൽ രഘു എന്ന കഥാപാത്രവും സംഘങ്ങളും കാസർഗോഡു മുതൽ തിരുവനന്തപുരം വരെ നടത്തുന്ന യാത്രയും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവ വികാസങ്ങളുമാണ്പറയുന്നത്.

ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ്. ‘ബാംഗ്ലൂർ ഡേയ്സ്’, ‘മുന്തിരി വള്ളികൾ തളിർക്കുമ്പോൾ’ എന്നീ ചിത്രങ്ങൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് പടയോട്ടവും നിർമ്മിക്കുന്നത്. നിരവധി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ ബിജു മേനോൻ ചിരിയുടെ മലപ്പടക്കവുമായി എത്തുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.