പ്രളയക്കെടുതിയുടെ ഓര്‍മ്മപ്പെടുത്തലുമായി കണ്ണൂരുനിന്നും ഒരു കവിത

കേരളത്തെ ഒന്നാകെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതിയുടെ നേര്‍ചിത്രം വരച്ചുകാട്ടുകയാണ് ഒരു കവിത. ബാബുരാജ് അയ്യല്ലൂരിന്റേതാണ് വരികള്‍. സജീവന്‍ കുയിലൂര്‍ സംഗീതവും പകര്‍ന്നു.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൂടിയാണ് ബാബുരാജ്. അതിജീവനത്തിനായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സജീവനാണ് ഒരു കവിത എഴുതുന്നതിനെപ്പറ്റി ആശയം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കവിതയെഴുതി സംഗീതമൊരുക്കുകയായിരുന്നു.

കവിതയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. പ്രളയാനന്തരം എന്നാണ് കവിതയുടെ പേര്.  പ്രളയത്തിന്റെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും അതിജീവനത്തിന്റെയുമെല്ലാം ഓര്‍മ്മപ്പെടുത്തലാണ് ഈ കവിത.