മെഡിസിനില്‍ ബിരുദം നേടി സച്ചിന്റെ മകള്‍; ചിത്രങ്ങള്‍ കാണാം

ഇന്ത്യയുടെ അഭിമാനവും രാജ്യത്തിന്റെ സ്വന്തം അഹങ്കാരവുമാണ് സച്ചിന്‍ തെണ്ടൂല്‍ക്കര്‍. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മകള്‍ മെഡിസിനില്‍ ബിരുദം നേടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍ ഇപ്പോള്‍. സച്ചിന്റെ മകള്‍ സാറ തെണ്ടൂല്‍ക്കറിന്റെ ബിരുദ ദാനച്ചടങ്ങിന്റെ ചിത്രങ്ങളും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.
സച്ചിന്റെ ഭാര്യ അഞ്ജലിയും ഡോക്ടറായിരുന്നു. പിന്നീട് കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ അഞ്ജലി തന്റെ കരിയര്‍ ഉപേക്ഷിക്കുകയായിരുന്നു. എന്തായാലും അമ്മയുടെ വഴി തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ് മകള്‍ സാറയുമിപ്പോള്‍.

സാറ തന്നെയാണ് തന്റെ ബിരുദ ദാനച്ചടങ്ങിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ സച്ചിന്റെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് സാറ മെഡിസിനില്‍ ബിരുദം കരസ്ഥമാക്കിയിരിക്കുന്നത്.

സാറയുടെ ബിരുദ ദാനചടങ്ങിന് അച്ചന്‍ സച്ചിന്‍ തെണ്ടൂല്‍ക്കറും അമ്മ അഞ്ജലിയും എത്തിയിരുന്നു. ഈ ചിത്രങ്ങളും മകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിനു ചേരുന്നതിനു മുമ്പ് മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷ്ണല്‍ സ്‌കൂളിലായിരുന്നു സാറയുടെ പഠനം.

View this post on Instagram

I did what??

A post shared by Sara Tendulkar (@saratendulkar) on