ആടുതോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയുമായി സ്ഫടികം-2 വരുന്നു

ലോകം മുഴുവനുമുള്ള മലയാളി പ്രേക്ഷകർ ഓർത്തുവെക്കുന്ന ലാലേട്ടൻ കഥാപത്രമാണ് ആടുതോമ. മികച്ച അഭിനയത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നായി മാറിയ ‘സ്ഫടിക’ത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് ബിജു ജെ കട്ടക്കൽ. അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ആടുതോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് പറയുന്നത്.

യുവേർസ് ലൗ വിംഗ് ലി എന്ന ചിത്രത്തിന് ശേഷം ബിജു ജെ കട്ടക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആടുതോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ഇരുമ്പൻ സണ്ണിയായി എത്തുന്നത് ഒരു പ്രമുഖ താരമായിരിക്കുമെന്നാണ് വെളിപ്പെടുത്തുന്നത്. ബോളിവുഡ് താരം സണ്ണി ലിയോൺ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം വേഷമിടുന്നത്.

വലിയ ബഡ്ജറ്റിൽ വൻ താരനിരകളുമായി അണിനിരക്കുന്ന  ചിത്രം ബിജു ജെ കട്ടക്കൽ പ്രൊഡക്ഷൻസ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചർസുമായി ചേർന്ന് റ്റിന്റു അന്ന കട്ടക്കലാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചതായും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞു.