‘ചിറകുള്ള മകള്‍ക്കായി വിശാലമായ ആകാശം നല്‍കും’ ; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

മകളുടെ ഭാവിയെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പങ്കുവെച്ച വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. തന്റെ മകളുടെ കരിയറിനെക്കുറിച്ച് ട്വിറ്ററിലെ ഒരു ഫോളോവര്‍ നല്‍കിയ ചോദ്യത്തിനുള്ള മറുപടി നല്‍കുകയായിരുന്നു ആകാശ് ചോപ്ര. മകള്‍ക്ക് ചിറകുകളുണ്ടെന്നും വിശാലമായ ഒരു ആകാശം നല്‍കാനാണ് തങ്ങളുടെ ശ്രമമെന്നുമായിരുന്നു മകളുടെ കരിയറിനെക്കുറിച്ച് താരം നല്‍കിയ മറുപടി.

ആര്‍ണയാണ് ആകാശ് ചോപ്രയുടെ മകള്‍. വീടിനുള്ളില്‍ മകള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് കമന്റായാണ് ആരാധകരിലൊരാള്‍ മകളുടെ കരിയറിനെക്കുറിച്ച് ചോദിച്ചത്. ‘ക്രിക്കറ്റ് ഒരു കരിയറാക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ മകളോട് പറയുമെന്ന് തോന്നുന്നില്ല’ എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്.

‘ഞാന്‍ അവളോട് ഒന്നും പറയില്ല. അവള്‍ക്ക് ചിറകുകളുണ്ട്. വിശാലമായ ഒരു ആകാശം അവള്‍ക്കായി ഒരുക്കാനാണ് ഞങ്ങല്‍ ശ്രമിക്കുക എന്നായിരുന്നു ആകാശ് നല്‍കിയ മറുപടി. നിരവധി പേരാണ് ആകാശിന്റെ മറുപടി സാമൂഹ്യമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുന്നത്.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.