കോടികളുടെ സ്വത്ത് ദാനം ചെയ്ത് ഒരു സൂപ്പർ താരം…ഇനിയും ഒരുപാടുണ്ട് ഈ താരത്തെക്കുറിച്ച് അറിയാൻ..

നാൽപ്പത് വർഷം ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്ന താരമാണ് ഹോങ്കോങ്ങിലെ ചൗ യുന്‍ ഫാറ്റ്. നാൽപ്പത് വർഷം കൊണ്ട് അദ്ദേഹം സമ്പാദിച്ച മുഴുവൻ സമ്പാദ്യവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുകയാണ് ഈ സൂപ്പർ താരം.. ലോകം മുഴുവൻ മാതൃകയാക്കേണ്ട ഈ താരം ഒന്നും രണ്ടും രൂപയല്ല പാവങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നത് ഏകദേശം 714 ദശലക്ഷം ഡോളർ. അദ്ദേഹം തയാറാക്കിയ വിൽപ്പത്രത്തിലാണ് ഇത് വെളിപ്പടുത്തിയിരിക്കുന്നത്.

ഈ തീരുമാനത്തെക്കുറിച്ച് അദ്ദേഹത്തോടെ ചോദിച്ചപ്പോൾ വളരെ അത്ഭുതകരമായ ഉത്തരമാണ് ചൗ നൽകിയത്. ഈ പണവും സമ്പാദ്യങ്ങളുമൊന്നും യാഥാർഥ്യത്തിൽ തന്റേതല്ല. താൻ ഇതിന്റെയൊക്കെ സൂക്ഷിപ്പുകാരൻ മാത്രമാണ് ചൗ പറഞ്ഞു.

നിരവധി വർഷങ്ങൾ സിനിമാ മേഖലയിൽ നിറഞ്ഞു നിന്ന താരം തികച്ചും ലളിതമായ ജീവിതമാണ് നയിക്കുന്നത്. വളരെ സാധാരണക്കാരനായി ജീവിക്കുന്ന  അദ്ദേഹം പലപ്പോഴും തട്ടുകടകളിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

ഇത്രയധികം സമ്പാദ്യമുള്ള ചൗ ഇപ്പോഴും സാധാരണകർക്കൊപ്പം ബസിലാണ് യാത്ര ചെയ്യാറുള്ളത്. വളരെ വില കുറഞ്ഞ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. താൻ വസ്ത്രം ധരിക്കുന്നത് തനിക്ക് വേണ്ടിയാണ് അത് മറ്റാരെയും കാണിക്കാൻ അല്ലെന്നാണ് ചൗവിന്റെ അഭിപ്രായം. പതിനേഴ്  വർഷമായി പഴയ നോക്കിയ ഫോൺ  ഉപയോഗിക്കുന്ന അദ്ദേഹം അടുത്തിടെ തന്റെ ഫോൺ പണിമുടക്കിയതോടെ മറ്റൊരു  വഴിയുമില്ലാതായ പുതിയൊരു സ്മാർട്ട് ഫോൺ മേടിക്കുകയായിരുന്നു.

‘ക്രൗച്ചിങ് ടൈഗര്‍’,’ ഹിഡ്ഡന്‍ ഡ്രാഗണ്‍’, ‘ഹാര്‍ഡ് ബോയില്‍ഡ്’ തുടങ്ങിയ ആക്ഷൻ ചിത്രങ്ങളിൽ വേഷമിടുന്ന അദ്ദേഹത്തെ ഫാറ്റ് ഗോർ എന്നാണ് ആരാധകർ വിളിക്കുന്നത്. സത്യത്തിൽ തനിക്ക് സംഘട്ടനങ്ങളോട് ഒട്ടും താത്പര്യമില്ലെന്നും സിനിമയിൽ വേറെ വഴിയില്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള റോളുകൾ ചെയ്യുന്നതെന്നും ബുദ്ധമതാനുയായി ആയ ചൗ പറഞ്ഞു.