പരിമിതികളെ ഇച്ഛാശക്തികൊണ്ട് കീഴടക്കിയ ഒരു അത്ഭുത മനുഷ്യൻ..

അൽഫോൻസോ മെൻഡോസോ അഥവാ അൽക… ഇതൊരു സാധാരണ മനുഷ്യനല്ല. പരിമിതികളെ ഇച്ഛാശക്തികൊണ്ട് തോൽപ്പിച്ച ഒരു അത്ഭുത മനുഷ്യൻ. ജന്മനാ കാലുകൾ ഇല്ലാത്ത അൽക തന്റെ പരിമിതികളെ തോൽപ്പിക്കാൻ കണ്ടെത്തിയ മാർഗമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ഇത്രയധികം പരിമിതികളുള്ള താരം തന്റെ ജീവിതം ചക്ര കസേരയിൽ തീർക്കും സംശയമില്ല. പക്ഷേ ഈ ചിന്താഗതിയെ പൂർണ്ണമായും ഇല്ലാതാക്കുന്നതായിരുന്നു അൽക്കയുടെ ജീവിതം.

പരിമിതികളെ തോൽപ്പിക്കാൻ അദ്ദേഹം കണ്ടെത്തിയ മാർഗം സ്‌കേറ്റിങ് ആയിരുന്നു. ചക്ര കസേരയിൽ നിന്നും ജീവിതം സ്‌കേറ്റിങ് ബോർഡിലേക് മാറ്റിയതോടെ ജീവിതം മുഴുവൻ അദ്ദേഹം പറക്കുകയായിരുന്നു. റോഡുകൾ മാത്രമല്ല തിരമാലകളെയും അയാൾ തന്റെ സ്‌കേറ്റിങ് ബോർഡിലൂടെ നേരിട്ടു.

എവിടെയും ആരും അൽക്കയെ മാറ്റിനിർത്താറില്ല. പകരം അത്ഭുതമാണ് ഈ ചെറിയ മനുഷ്യനോട്. ബസുകളും റോഡുകളും ഷോപ്പിങ് മാളുകളുമടക്കം എല്ലായിടത്തം വഴക്കം ചെന്ന ഒരു സർക്കസ് അഭ്യാസിയെപ്പോലെ സ്‌കേറ്റ് ചെയ്തു നീങ്ങും അൽക്ക. സ്കേറ്റിങ്ങിന് പുറമെ അദ്ദേഹം നല്ലൊരു ഗായകൻ കൂടിയാണ്. ഭാര്യ മിലേഡി പെനയ്‌ക്കൊപ്പം ബസുകളിലും മറ്റും റാപ് സംഗീതം ആലപിച്ചാണ് ഇരുവരും തങ്ങളുടെ ജീവിത മാർഗം കണ്ടെത്തുന്നത്. ഇവർക്ക് രണ്ടു മാസം പ്രായമായ ഒരു കുട്ടിയുമുണ്ട്.

വെനസ്വേലയിൽ നിന്ന് അയൽ രാജ്യമായ കൊളംബിയയിലേക്ക് പലായനം ചെയ്ത ലക്ഷക്കണക്കിന് ആളുകളിൽ ഉൾപ്പെടുന്നതാണ് അൽകയും കുടുംബവും.