പ്രണയം പറഞ്ഞ് ബിജു മേനോനും അനുശ്രീയും; ‘ആനക്കള്ളനി’ലെ പുതിയ ഗാനം കാണാം..

ആരാധകരെ തിയേറ്ററുകളിൽ  പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ബിജു മേനോൻ ചിത്രം ആനക്കള്ളനിലെ പുതിയ ഗാനം റിലീസ് ചെയ്തു. ബിജു മേനോനും അനുശ്രീയും ഒരുമിച്ചെത്തുന്ന വെട്ടം തട്ടും വട്ടക്കായൽ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കള്ളന്റെ വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ആനക്കള്ളനെ വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നിരവധി കോമഡി രംഗങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയിരിക്കുന്ന ചിത്രത്തിൽ കള്ളനെ പിടിക്കാൻ എത്തുന്ന പോലീസായി വേഷമിടുന്നത് സിദ്ദിഖ് ആണ്. റോമൻസ് മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ കള്ളന്റെ വേഷത്തിൽ എത്തുന്ന ചിത്രമാണ് ആനക്കള്ളൻ.

ചിത്രത്തിൽ അനുശ്രീ, കനിഹ, ഷംന കാസീം, സിദ്ദിഖ്, സായ് കുമാർ, സുരേഷ് കൃഷ്ണ, ജനാർദ്ദനൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫാമിലി എന്റെർറ്റൈനെർ ചിത്രമാണ് ആനക്കള്ളൻ.

‘ഇവൻ മര്യാദരാമൻ’ എന്ന ചിത്രത്തിന് ശേഷം സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ‘പഞ്ചവർണ തത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സപ്ത തരംഗ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് ആനക്കള്ളൻ.  ‘റോസാപ്പൂ’, ‘ഒരായിരം കിനാക്കൾ’, ‘ഷെർലക്ക് ഹോംസ്’ എന്നീ കോമഡി ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ അഭിനയിക്കുന്ന പുതിയ കോമഡി ചിത്രം കൂടിയാണ് ഉദയ്കൃഷ്ണൻ-ബിജു മേനോൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ‘ആനക്കള്ളൻ’.