പറന്ന് പറന്നൊരു ക്യാച്ച്; ബാബര്‍ അസമിന്റെ തകര്‍പ്പന്‍ ക്യാച്ച് കാണാം

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് പാകിസ്ഥാന്‍ താരം ബാബര്‍ അസമിന്റെ സൂപ്പര്‍മാന്‍ ക്യാച്ച്. ഒസ്‌ട്രേലിയയ്‌ക്കെതിയെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു ബാബര്‍ അസം പറന്ന് പറന്ന് ചെന്ന് പന്ത് കൈക്കുമ്പിളിലാക്കിയത്.

ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. യാസിര്‍ ഷായുടെ ബൗളിംഗില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പന്ത് അടിച്ചുവിട്ടു. എന്നാല്‍ സുപ്പര്‍മാനെപ്പോലെ പറന്നുചെന്ന് ബാബര്‍ പന്ത് തന്റെ കൈക്കുമ്പിളിലാക്കി. നാലാമത്തെ ഇന്നിംഗ്‌സിന്റെ 128-ാം ഓവറിലായിരുന്നു ബാബറിന്റെ മിന്നും പ്രകടനം.

എന്തായാലും സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ബാഭറിന്റെ സൂപ്പര്‍മാന്‍ ക്യാച്ച്. നിരവധി പേരാണ് താരത്തിന്റെ ക്യാച്ചിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഒക്ടോബര്‍ പതിനാറിനാണ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ്.