മലയാളത്തിലേക്ക് തിരിച്ചു വരവിനൊരുങ്ങി വിക്രം; ആകാംഷയോടെ ആരാധകർ

ദ്രുവം, മാഫിയ, ഇന്ദ്രപ്രസ്ഥം തുടങ്ങി ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ചിയാങ് വിക്രം വീണ്ടും മലയാളത്തിലേക്ക് എത്തുന്നുവെന്ന വാർത്ത ഏറെ ആകാംക്ഷയോടെയാണ് മലയാളികൾ സ്വീകരിച്ചത്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്  ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം വിക്രം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

ഹർഷാദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ 1970 കളിൽ  മലപ്പുറത്ത് നടക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം രാജേഷ് എം സെൽവാ ഒരുക്കുന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിക്രമിപ്പോൾ. ഡോണ്ട് ബ്രത് എന്ന ഹോളിവുഡ് ചിത്രത്തിന്റെ തമിഴ് റീ മേക്കാണ് ഈ ചിത്രം.

ഫഹദ് ഫാസിലിനെ നായകനാക്കി നിർമ്മിക്കുന്ന ട്രാൻസ് എന്ന ചിത്രമാണ് അൻവർ റഷീദ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. സംവിധായകനായ അമൽ നീരദാണ് ‘ട്രാൻസി’ൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.