‘കൂടെ നിന്നേക്കണം കേട്ടോ’; ഡ്രാമയുടെ വിശേഷങ്ങളുമായി ലാലേട്ടൻ- വീഡിയോ കാണാം

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഡ്രാമ. നാളെ റിലീസ് ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തുകയാണ് മോഹൻലാൽ. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ചത്.

മോഹന്‍ലാലും ആശാ ശരത്തും  പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്താണ്. രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘ലോഹ’ത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ‘ഡ്രാമ’. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

ആശാ ശരത്താണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ, സുബി സുരേഷ്, മുരളി മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടനില്‍വെച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററുകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.