‘ആ കിരീടം ടോവിനോയ്ക്ക് നൽകുന്നതിൽ സന്തോഷം മാത്രം’.. ഫഹദ്

മലയാളികളുടെ പ്രിയപ്പെട്ട യുവ താരങ്ങളാണ് ഫഹദ് ഫാസിലും ടോവിനോ തോമസും. മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന വിളിപ്പേരുമായി മലയാള സിനിമയിൽ ആദ്യമെത്തിയത് ഫഹദ് ഫാസിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ആ വിളിപ്പേര് സ്വന്തമാക്കിയിരിക്കുന്നത് ടോവിനോ തോമസാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതിനെക്കുറിച്ച് ഫഹദ് നൽകുന്ന മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

ടോവിനോയെ അങ്ങനെ വിളിക്കുന്നതിൽ സന്തോഷം മാത്രമേ ഉള്ളു..എന്റെ കിരീടം മറ്റൊരാൾക്ക് കിട്ടിയല്ലോ..ഈ  കിരീടം ടോവിനോയ്ക്ക് നൽകുന്നതിൽ സന്തോഷം മാത്രമേ ഉള്ളുവെന്നും നിറഞ്ഞ ചിരിയുമായി ഫഹദ് മറുപടി പറഞ്ഞു..

ഫഹദിന്റേതായി ഇപ്പോൾ തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ‘വരത്തൻ’. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടോവിനോ ചിത്രം തീവണ്ടിയും മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടിയിൽ ടോവിനോയുടെ ലിപ് ലോക്ക് സീനുകൾ ഉണ്ടായിരുന്നു. അതിന് ശേഷമാണ് മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന വിളിപ്പേര് ടോവിനോയെ തേടിയെത്തിയത്.