ഫെയിം-18: വിധികര്‍ത്താക്കളാകൂ, മികച്ച ഷോര്‍ട്ട് ഫിലിം കണ്ടെത്തൂ

ഫ്ളവേഴ്‌സ് ഇന്‍സൈറ്റ് മീഡിയ അക്കാദമി ഒരുക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവസാന റൗണ്ടിലേക്ക്. ജനപ്രീയ ചിത്രം കണ്ടെത്തുന്നതിനുള്ള മത്സരം ഫ് ളവേഴ്‌സ് ഫെയ്‌സ്ബുക്ക് പേജില്‍ നടത്തപ്പെടുന്നു. ഫ്ളവേഴ്‌സ് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത 12 ഹ്രസ്വചിത്രങ്ങളില്‍ ഏറ്റവുമധികം ലൈക്കുകളും ഷെയറുകളും നേടുന്ന ചിത്രം ഫെയിം 18 പോപ്പുലര്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡിന് അര്‍ഹമാകും. ഈ മാസം 15 വരെയാണ് മികച്ച പോപ്പുലര്‍ ഷോര്‍ട്ട്ഫിലിം കണ്ടെത്താന്‍ പ്രേക്ഷകര്‍ക്ക് അവസരം.

 

അഞ്ഞൂറോളം എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 ഹ്രസ്വചിത്രങ്ങളാണ് അന്തിമ വിധി നിര്‍ണ്ണയത്തിനായി ജൂറിക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മികച്ച ഹ്രസ്വചിത്രം, സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, എഡിറ്റര്‍, പശ്ചാത്തല സംഗീത സംവിധായകന്‍, അഭിനേതാവ് എന്നിങ്ങനെ ഏഴ് വിഭാഗത്തില്‍ ജൂറി അവാര്‍ഡുകള്‍ പ്രഖ്യാപിക്കും

ജൂറി അവാര്‍ഡുകള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ ചുവടെ.
1. ത്രോ ബാക്ക് -ശരത് ജിനരാജ്
2. ഉണ്ണിച്ചോറും കൂട്ടാനും സനൂഫ് കബീര്‍
3. ഇട ഗോഗുല്‍ ആര്‍ നാഥ്
4. കണ്ണാടിപ്പൊട്ട് അജിത് രാജ്
5. ഡിയര്‍ ജൂണ്‍ അഹമ്മദ് കബീര്‍
6. സെന്റ് ഓഫ് അല്‍തു അല്‍താഫ് അന്‍സര്‍ അഷറഫ്
7. അബ്ദൂന്റെ സുന്നത്ത് കല്യാണം അക്ഷയ് കീച്ചേരി
8. പല്ലൊട്ടി ജിതിന്‍ രാജ്
9. വീഡിയോ മരണം വിനീത് വാസുദേവന്‍
10. ഏട്ടന് ഷിഹാബ് അറയ്ക്കല്‍
11 പപ്പാഞ്ഞി റിജോ ഡ്രോപ്‌സ്
12 ഫ്രിക്ഷന്‍ ഡാല്‍വിന്‍ വര്‍ഗ്ഗീസ്