‘സഹിക്കാൻ കഴിയാത്ത ജീവിത വിരക്തി, ആരോട് എന്ത് പറയും?’: അഭിമുഖം ഇന്ന് വൈകുന്നേരം 4 മണിക്ക്, സംശയങ്ങള്‍ ഡോക്ടറോട് ചോദിക്കാം

December 14, 2023

ഫ്‌ളവേഴ്‌സും 24 ന്യൂസും ചേര്‍ന്ന് ആരംഭിച്ച ‘Are you happy’ എന്ന മെന്റല്‍ ഹെല്‍ത്ത് ക്യാമ്പയിന്‍ അവസാന ഭാഗത്തേക്ക് എത്തുകയാണ്. സാമൂഹിക കലാ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഈ ക്യാമ്പയിനിന്റെ ഭാഗമായി അണിചേർന്നിരുന്നു. (Are you Happy mental health campaign | Interview with Dr. Gana PC)

ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി അഭിമുഖങ്ങള്‍ ഒരുക്കിയിരുന്നു. ട്വന്റിഫോര്‍ ന്യൂസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജാണ് അഭിമുഖങ്ങള്‍ക്ക് വേദിയായായത്. ഫേസ്ബുക്ക് ലൈവിലൂടെ നടക്കുന്ന അഭിമുഖങ്ങളിൽ പ്രേക്ഷകര്‍ക്ക് സംശയങ്ങള്‍ കമെന്റിലൂടെ ചോദിക്കാനുള്ള അവസരവും ഉണ്ട്. ക്യാമ്പയിനിന്റെ ഭാഗമായുള്ള അവസാന ലൈവ് അഭിമുഖം നടക്കുന്നത് ഇന്നാണ്.

ഇന്ന് വൈകുന്നേരം 4 മണിക്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ ഗാന പി.സി, ട്വന്റിഫോര്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ ക്രിസ്റ്റീന ചെറിയാനുമൊത്ത് ലൈവില്‍ പങ്കുചേരും. ‘സഹിക്കാൻ കഴിയാത്ത ജീവിത വിരക്തി, ആരോട് എന്ത് പറയും?’ എന്നതാണ് വിഷയം. നിങ്ങളുടെ സംശങ്ങള്‍ക്ക് ഡോക്ടര്‍ ലൈവിലൂടെ മറുപടി നല്‍കുന്നതാണ്.

മെന്റല്‍ ഹെല്‍ത്തിന് അര്‍ഹിക്കുന്ന പരിഗണനയും ശ്രദ്ധയും കൊടുക്കാന്‍ പലപ്പോഴും നമ്മള്‍ പരാജയപ്പെടാറുണ്ട്. ഇതിനെ സംബന്ധിച്ചുള്ള അറിവുകള്‍ ശേഖരിക്കാനും ബോധവാന്മാരായിരിക്കാനും പലപ്പോഴും നമ്മള്‍ ശ്രമിക്കാറില്ല.

Read also: ‘മെഫ്താൽ സ്പാസ്’ ആരോഗ്യത്തിന് ദോഷകരമോ? പുതിയ അറിയിപ്പ് ശ്രദ്ധിക്കുക!

നമ്മളില്‍ പലരും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നവരാകാം. ഒരു പക്ഷെ നമുക്ക് ചുറ്റും നമ്മളറിയാതെ നിശബ്ദരായി കഷ്ടപ്പെടുന്ന നിരവധി പേരുണ്ടാകാം. കണ്ണുകള്‍ തുറന്ന് അടുത്തുള്ളയാളുടെ നൊമ്പരം മനസ്സിലാക്കാന്‍ സാധിച്ചാല്‍ കാര്‍മേഘം മൂടിയ പല ജീവിതങ്ങളിലും പ്രതീക്ഷയുടെ വെളിച്ചം പകരാന്‍ നമുക്ക് സാധിക്കും. അതിനായി മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നമ്മള്‍ കൂടുതല്‍ ബോധവാന്മാരാകുക എന്നതാണ് പ്രധാനം. ഇതിനായുള്ള ഒരു തുറന്ന വേദിയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോറും ചേര്‍ന്ന് ഒരുക്കിയത്. ആരോഗ്യമുള്ള മനസ്സിനായി നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം.

Are You Happy?

#mental health matters

Story Highlights : Are you Happy mental health campaign | Interview with Dr. Gana PC