പ്രേക്ഷക ഹൃദയം കീഴടക്കിയ ജനപ്രിയ ചാനൽ ഫ്ലവേഴ്സ് ഇനി തമിഴിലും..

കുറഞ്ഞ കാലയളവിൽ പ്രേക്ഷക ഹൃദയം കീഴടക്കിയ മലയാളികളുടെ ജനപ്രിയ ചാനൽ ഫ്ലവേഴ്സ് ഇനി തമിഴിലും.  ഉപ്പും മുളകും എന്ന  പ്രേക്ഷകരുടെ പ്രിയ പരമ്പരയോടെ പുതിയ യുട്യൂബ് ചാനൽ പ്രവർത്തനം ആരംഭിച്ചു.

മൂന്ന് വർഷക്കാലം കൊണ്ട് പ്രേക്ഷകർ നെഞ്ചേറ്റിയ ചാനൽ മികച്ച ജനപ്രിയ ചാനൽ എന്ന ബഹുമതിയും കരസ്ഥമാക്കി. ആരാധകർ ഏറ്റെടുത്ത സീരിയലുകളും കോമഡി പരിപാടികളുമായി മുന്നേറുകയാണ് ഫ്ലവേഴ്സ്.

കേരളത്തിന് പുറത്തും നിറയെ പ്രേക്ഷകരുള്ള ചാനൽ  പ്രവർത്തനം മറ്റ് സംസ്ഥാനങ്ങളിലേക്കും മാറ്റുന്നതിന്റെ മുന്നോടിയായാണ് തമിഴിൽ പുതിയ ചാനൽ ആരംഭിച്ചത്.

‘ഈശ്വരൻ സാക്ഷിയായി’, ‘പോക്കുവെയിൽ’, ‘മൂന്ന് മണി’ തുടങ്ങി മലയാളികളുടെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ സീരിയലുകളും, ഉപ്പും മുളകും എന്ന ഹാസ്യ പരിപാടിയും ഫ്ലവേഴ്സ് തമിഴ് ചാനലിൽ ഇപ്പോൾ ലഭ്യമാകും.