‘പ്രണയം പറഞ്ഞ് സത്യനും മീരയും’; ഫ്രഞ്ച് വിപ്ലവം ഉടൻ..

സണ്ണി വെയ്ൻ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഫ്രഞ്ച് വിപ്ലവം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും ടീസറിനുമെല്ലാം വൻ വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിയ പുതിയ ക്യാരക്റ്റർ പോസ്റ്റാറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. സണ്ണി വെയ്ൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടത്. സണ്ണിയും നായിക ആര്യ സലീമും ഒന്നിച്ചുള്ള പോസ്റ്ററാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

നവാഗത സംവിധായകന്‍ മജു ഒരുക്കുന്ന ചിത്രത്തിൽ ഒരു ഗ്രാമത്തിലുള്ള റിസോര്‍ട്ടിലെ പാചകക്കാരനായാണ് സണ്ണി വെയ്ൻ എത്തുന്നത്. സത്യനെന്നാണ് ചിത്രത്തിൽ സണ്ണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തികച്ചും ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.

‘ഈ മ യൗ’ എന്ന ലിജോ ജോസ് പെലിശ്ശേരിയുടെ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്. മീര എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. ലാല്‍ , ചെമ്പന്‍ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

1966 കാലഘട്ടത്തിലെ കഥയാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. ആ കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവങ്ങളും അത് അവിടുത്തെ ഗ്രാമത്തിലെ സാധാരണ ജനങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമായി അവതരിപ്പിക്കുന്നത്. ചിത്രം ഈ മാസാം 26 ആം തിയതി തീയേറ്ററുകളിൽ എത്തും.