ഹോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘റോബിൻഹുഡ്’ തിയേറ്ററുകളിലേക്ക്; ട്രെയ്‌ലർ കാണാം

October 6, 2018

ഹോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം റോബിൻഹുഡിന്റെ അവസാനത്തെ ട്രെയിലര്‍ പുറത്തിറങ്ങി.  ഹോളിവുഡിൽ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ ജെയ്‌മിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രത്തിന്റെ പേര്  സൂചിപ്പിക്കുന്ന പോലെ പഴയ കാലഘട്ടത്തിലെ കള്ളനായ റോബിന്‍ഹുഡിന്റെ കഥ തന്നെയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

നിരവധി ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ട്രെയ്‌ലർ. ഓട്ടോ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലിയാനാര്‍ഡോ ഡി ക്യാപിറോയാണ് ചിത്രം നിര്‍മിക്കുന്നത്.  പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിയിരിക്കുന്ന ചിത്രം  നവംബര്‍ 21 ന്  തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവത്തകർ അറിയിക്കുന്നത്.