ഇന്ത്യ വിന്‍ഡീസ് രണ്ടാം ടെസ്റ്റ്: 311 റണ്‍സെടുത്ത് വെസ്റ്റ്ഇന്‍ഡീസ് പുറത്ത്

October 13, 2018

ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് 311 റണ്‍സെടുത്തു. 101.4 ഓവറിലാണ് വെസ്റ്റ്ഇന്‍ഡീസ് 311 റണ്‍സ് എടുത്തത്.
ഏഴുവിക്കറ്റിന് 295 റണ്‍സെന്ന നിലയിലായിരുന്നു വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. റോസ്റ്റന്‍ ചേസും ദേവേന്ദ്ര ബിഷു എന്നിവരായിരുന്നു ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ക്രീസില്‍. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 98 റണ്‍സെടുത്ത ചേസ് റണ്ടാം ദിനം സെഞ്ചുറി തികച്ചു. 189 പന്തില്‍ 106 റണ്‍സാണ് ചേസ് അടിച്ചെടുത്തത്.

ആദ്യദിനം മൂന്ന് വിക്കറ്റെടുത്ത ഉമേഷ് യാദവ് രണ്ടാം ദിനവും മൂന്ന് വിക്കറ്റുകള്‍ എടുത്തു. രണ്ട് റണ്‍സെടുത്ത ദേവേന്ദ്ര ബിഷു, 106 റണ്‍സെടുത്ത റോസ്റ്റന്‍ ചേസ്, ഗബ്രിയേല്‍ എന്നിവരെയാണ് രണ്ടാം ദിനം ഉമേഷ് യാദവ് എറിഞ്ഞിട്ടത്.
തുടക്കത്തില്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ ആയിരുന്നെങ്കിലും രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം അവസാനത്തോട് അടുത്തപ്പോഴേക്കും വിന്‍ഡീസ് ബാറ്റിംഗില്‍ മികച്ചുനിന്നു. ആദ്യദിനം ഏഴ് വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്. ആദ്യദിവസം ടീ ബ്രേക്കിന് പിരിയുമ്പോള്‍ 196 റണ്‍സെടുത്ത വെസ്റ്റ്ഇന്‍ഡീസിന് ആറ് വിക്കറ്റ് നഷ്ടമായിരുന്നു.

14 റണ്‍സ് എടുത്ത ക്രെയ്ഗ് ബ്രാത് വെയ്റ്റ്, 22 റണ്‍സ് അടിച്ചെടുത്ത കീറണ്‍ പവല്‍, 36 റണ്‍സ് എടുത്ത ഷായ് ഹോപ്, 12 റണ്‍സെടുത്ത ഹെറ്റ്‌മെര്‍, 18 റണ്‍സെടുത്ത ആംബ്രിസ്, 30 റണ്‍സ് അടിച്ചെടുത്ത ഡൗറിച്ച്, ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ എന്നീ താരങ്ങളെയാണ് ആദ്യദിനത്തില്‍ വിന്‍ഡീസിന് നഷ്ടമായത്. ഇന്ത്യന്‍താരം കുല്‍ദീപ് യാദവ് രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം തന്നെ മൂന്നു വിക്കറ്റുകള്‍ എടുത്തു. ഇതിനുപുറമെ ആര്‍ അശ്വിനും ഇന്ത്യയ്ക്കായി വിക്കറ്റെടുത്തു.

ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കകയായിരുന്നു. കെ.എല്‍. രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാവദ്, ഷാര്‍ദുല്‍ ഠാകൂര്‍ എന്നിവരാണ് വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി പോരാട്ടത്തിനിറങ്ങുക.