വീട്ടിൽ പാട്ടുകാരനായി ഇന്ദ്രജിത്; വൈറലായ വീഡിയോ കാണാം..

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് ഇന്ദ്രജിത് പൂർണ്ണിമ താരങ്ങൾ. ഇവർക്കൊപ്പം തന്നെ ഒരുപാട് ആരാധകർ ഉള്ള കുട്ടിത്താരങ്ങളാണ് നക്ഷത്രയും പ്രാത്ഥനയും. ‘മോഹൻലാൽ’ ‘ദി ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പ്രാർത്ഥനയുടെ ഗാനങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഗാനങ്ങളാണ് പ്രാർത്ഥനയുടേതായി പുറത്തുവന്നിട്ടുള്ളത്.

എന്നാൽ ഇത്തവണ പുറത്തുവന്നിരിക്കുന്നത് ഇവരുടെ വീട്ടിലെ മറ്റൊരു താരത്തിന്റെ ഗാനമാണ്. അത് മറ്റാരുമല്ല ഇന്ദ്രജിത്തിന്റെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്നത്. ആമീർ ഖാനും പൂജാ ഭട്ടും അഭിനയിച്ച ‘ദിൽ ഹേ കി മാൻതാ നഹീ’ എന്ന ഗാനമാണ് ഇന്ദ്രജിത്തു പാടിയത്. പൂർണിമയാണ് ഈ വീഡിയോ സോഷ്യൽ മീഢിയയിൽ പങ്കുവെച്ചത്.

ഭക്ഷണ മേശയ്ക്ക് ചുറ്റിനുമിരിക്കുന്ന ഇന്ദ്രജിത്തിനെയും പൂർണ്ണിമയെയും അവർക്കൊപ്പം ഇരുന്ന് അച്ഛന്റെ പാട്ട് കേട്ട് ചിത്രം വരയ്ക്കുന്ന നക്ഷത്രയെയും വീഡിയോയിൽ കാണാം..

കഴിഞ്ഞ തവണ നടിയും ഗായികയുമായ മമ്ത മോഹൻദാസിന്റെ പാട്ടിന് താളമിട്ട പ്രാർത്ഥനയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. അതിന് പിന്നാലെയാണ് പുതിയ ഗാനവുമായി എത്തിയ ഇന്ദ്രജിത്തിന് പിന്തുണയുമായി നിരവധി ആരാധകർ എത്തുന്നത്. താരത്തിന്റെ ഗാനത്തിന് നിരവധി കമന്റുകളുമായും നിരവധി ആളുകൾ എത്തുന്നുണ്ട്.