തമിഴിൽ സാന്നിധ്യമുറപ്പിക്കാൻ ജിത്തു ജോസഫ്; നായകനായി കാർത്തി

മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങളിൽ കൂടെത്തന്നെ മലയാള സിനിമ സംവിധാന രംഗത്ത് തന്റേതായ ഇടം നേടിയ വ്യക്തിയാണ് ജിത്തു ജോസഫ്. തമിഴ് സിനിമ രംഗത്തും സാന്നിധ്യം ഉറപ്പിക്കനൊരുങ്ങുകയാണ് ജിത്തു ജോസഫ്. മലയാളത്തിൽ സൂപ്പർ ഹിറ്റായ മോഹൻലാൽ ചിത്രം ‘ദൃശ്യം’ മുമ്പ്  തമിഴിൽ റീമേക്ക് ചെയ്തിരുന്നു.

പാപനാശം എന്ന പേരിൽ ഇറങ്ങിയ ചിത്രത്തിൽ കമലാഹാസനാണ് നായകനായി എത്തിയത്. അതിന് ശേഷം ആദ്യമായാണ് താരം തമിഴിൽ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രത്തിൽ കാർത്തിയാണ് നായകനായി എത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

അതേസമയം മലയാളത്തിൽ കാളിദാസനെ നായകനാക്കി ജിത്തു ജോസഫ് ഇപ്പോൾ പുതിയ സിനിമ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ജിത്തു ജോസഫ്   ഒരുക്കിയ ബോളിവുഡ് ചിത്രത്തിന് ശേഷം ഒരുക്കുന്ന ഈ മലയാള ചിത്രത്തിന്റെ പേര് മിസ്റ്റർ റൗഡി എന്നാണ്. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് അപർണ ബലമുരളിയാണ്.

വിന്റേജ് ഫിലിംസിന്റെയും ശ്രീ ഗോകുലം മൂവിസിന്റെയും ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ജിത്തു ജോസഫ് തന്നെയാണ്. ചിത്രത്തിൽ കാളിദാസിനും അപർണ്ണയ്ക്കുമൊപ്പം ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സല്‍, ശരത് സഭ എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പ്രണവ് മോഹൻലാലിനു ‘ആദി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്ത സംവിധായകൻ മറ്റൊരു യുവതാരത്തിനോടൊപ്പം ഒന്നിക്കുമ്പോൾ ആരാധകരുടെ  പ്രതീക്ഷകൾ വാനോളമാണ്.