കേരളത്തിന് അഭിനന്ദനവുമായി വീരാട് കൊഹ്‌ലി

October 1, 2018

പ്രളയത്തെ അതിജീവിച്ച കേരളക്കരയ്ക്ക് അഭിനന്ദനവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വീരാട് കൊഹ്‌ലി. കേരള ടൂറിസം മേഖലയ്ക്ക് വേണ്ടി നിർമ്മിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് വീരാട് കേരളക്കരയെ അഭിനന്ദിച്ചത്. കേരളത്തിലെ ജനങ്ങളുടെ അതിജീവനത്തിന്റെ കഥ പറയുന്ന വീഡിയോയാണ് തയാറാക്കിയിരിക്കുന്നത്. ലോകം മുഴുവൻ കേരളത്തിലേക്ക് ഒഴുകുകയാണെന്നും കേരളത്തിന് ഇനി ആവശ്യം ലോകത്തിന്റെ സ്നേഹമാണെന്നും കേരള ടൂറിസം മേഖല തയാറാക്കിയിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.

ടൂറിസ്റ്റുകളെ കാത്തിരിക്കുന്ന ആലപ്പുഴക്കാരനായ നമ്പ്യാരെ പരിചയപ്പെടുത്തിയാണ് വീഡിയോ ആരംഭിക്കുന്നത്. എയര്‍പോര്‍ട്ട് ഡ്രൈവറായ ജാന്‍സി, കഥകളി കലാകാരനായ നായര്‍, പാചക വിദ്ഗധയായ ഫാത്തിമ തുടങ്ങിയവരെയൊക്കെ പരിചയപ്പെടുത്തുന്ന വീഡിയോയിൽ വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന കേരളക്കരയെയാണ് പകാണിക്കുന്നത്. വിനോദ സഞ്ചാരികൾ എത്തുന്നതോടെ കേരളം പുഞ്ചിരിക്കുന്ന വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് പങ്കുവെച്ചിട്ടുള്ളത്.

ദൃശ്യമനോഹാരിത കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും ടൂറിസം മേഖലയിൽ  ഉയർന്നു നില്കുന്ന സംസ്ഥാനമാണ് കേരളം. കേരളം അതിജീവനത്തിന്റെ നാൾ വഴികളിലൂടെ കടന്നു പോകുമ്പോഴും കേരളത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ നിരവധി ആളുകളാണ് ദിവസേന കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. പ്രളയക്കെടുതിക്ക് ശേഷം വിനോദ സഞ്ചാരികളെ വരവേൽക്കാൻ കൂടുതൽ കരുത്തോടെ ഒരുങ്ങുകയാണ് കേരള ടൂറിസം മേഖല.

കേരളത്തിന് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന വിഭാഗമാണ് ടൂറിസം. അതുകൊണ്ടു തന്നെ കേരളത്തിലെ നാടൻ കലാരൂപങ്ങൾക്കും മലബാറിലെ പൈതൃകങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകി ആളുകളിലേക്ക് ഏത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും പ്രകൃതി സൗന്ദര്യവും കാലാവസ്ഥയും ജൈവ വൈവിധ്യവും ടൂറിസം വികസനത്തിനായി പ്രയോജനപ്പെടുത്തുമെന്നും ആയുര്‍വേദ ചികിത്സ സംബന്ധിച്ച‌് കാലപരിഗണന പുനര്‍ നിര്‍വചിക്കുമെന്നും. പുത്തന്‍ ടൂറിസം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്നു൦ ലോക ടൂറിസം ഡേയോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു.